ഒരു ദിവസം

ആടിയുലഞ്ഞും മുന്നിലേയ്ക്കാഞ്ഞും
പിന്നിലേയ്ക്ക് മലച്ചും
ജീവിതക്കമ്പിയില്‍ പിടിച്ചു നില്‍ക്കുമ്പോള്‍
പത്തി വിടര്‍ത്തി
ഒരു പാമ്പ്
ഇടയ്ക്കെപ്പോഴോ വെളുത്ത സ്നിഗ്ദ്ധത

അലസമായൊന്നു പുറത്തേയ്ക്കു നോക്കുമ്പോള്
‍നാവു നുണച്ച് ഒരു കുറുക്കന്‍
വിഹ്വലതകള്‍ക്കൊടുവില്‍,

ഊടുവഴിത്തിടുക്കം കിതപ്പൊപ്പുന്നേരം
ചിറകടിച്ച് ശബ്ദമുണ്ടാക്കി
ഒരു കുക്കുടം
പകള്‍ക്കുന്നിറങ്ങി അന്തിപ്പുഴ കടക്കേ,

നനഞ്ഞു കയറിയ മനസ്സിന്‍റെ
തുടുത്ത കാല്‍വണ്ണയിലേയ്ക്ക്
തുറിച്ചു നോക്കിഒരു മൂരിക്കുട്ടന്‍
മേലുകഴുകി വന്ന രാത്രിയുടെ

അഴിച്ചിട്ട മുടിത്തുമ്പില്‍ നിന്നും
അസ്വാസ്ഥ്യമിറ്റിത്തീരും മുന്‍പേ
വഴങ്ങി
ഇളക്കങ്ങള്‍ക്കിണങ്ങി
ഒരു ആട്ടിന്‍കുട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ