രണ്ടു കഥകള്‍


അവകാശികള്‍

ആദ്യരാത്രി. അറിഞ്ഞു തുടങ്ങുന്നതിന്റെയും അലിഞ്ഞു തീരുന്നതിന്റെയും ആദ്യ മുഹൂര്‍ത്തം..ഒടുവില്‍, അവള്‍ അഴിച്ചു തുടങ്ങി..ആദ്യമായി അവള്‍ സ്വതന്ത്രയായത് ആഭരണങ്ങളുടെ കൊളുത്തുകളില്‍ നിന്നാണ്.വളരെ സൂക്ഷ്മതയോടെ, ഓരോന്നോരോന്ന് അഴിച്ചെടുക്കുമ്പോള്‍, അവള്‍ പറഞ്ഞു കൊണ്ടിരുന്നു.- ഇത് മൂത്താപ്പാന്റെ വക.- ഇത് എളാപ്പാന്റെ.- അമ്മായിന്റെ.- മഹല്ല് കമ്മിറ്റിയുടെ.- ഗള്‍ഫ് കമ്മിറ്റിയുടെ..പൊടുന്നനെ, അവന്‍ അവളുടെ വായ പൊത്തി.‘വന്ന് കിടക്ക്.’പിറ്റേന്ന്, പകലുണരുമ്പോള്‍ വധൂഗൃഹത്തിന്റെ കോലായില്‍ ഒരു ആഭരണപ്പെട്ടിയും ഒരു പണപ്പൊതിയും; കൂടെ ഒരു കുറിപ്പും.‘ഇത് അവകാശികള്‍ക്ക് തന്നെ കൊടുക്കുക.’

മഹിള സംഗമം

കല്യാണത്തലേന്ന് പന്തലില്‍ ഒത്തു കൂടിയ മഹിളകള്‍ നാട്ടുവിശേഷങ്ങള്‍ കൊറിച്ചിരിക്കുകയാണ്.‘നിങ്ങളിഞ്ഞോ കുന്നത്തെ കുഞ്ഞാന്റെ കല്യാണം ഉറപ്പിച്ചു. വരുന്ന വ്യാഴാഴ്ച’‘മാളുമ്മ മരിച്ചിട്ട് നാല്പത് കൂടി കഴിഞ്ഞിട്ടില്ലല്ലോ ന്റെ മക്കളേ...’‘ഖബറിലെ മണ്ണുണങ്ങീട്ടില്ല. അതിനു മുമ്പ് മറ്റൊരു പെണ്ണിന്റൊപ്പം.. ഈ ആണുങ്ങളുടെ ഒരു കാര്യം..’ഇതെല്ലാം കേട്ടിട്ടും ഒന്നുമുരിയാടാതെ താടിക്ക് കയ്യും കൊടുത്തിരിക്കുന്ന കദീസമ്മുവിനോട് മാളു ചോദിച്ചു:‘എന്താ നീയൊന്നും മിണ്ടാത്തത്...?’‘ഒന്നാമത്തെ പെണ്ണുങ്ങള് മരിച്ചിട്ടല്ലേ കുഞ്ഞാന്‍ വേറൊന്നു കെട്ട്ണത്..?’ആ ചോദ്യം വല്ലാത്തൊരു വിങ്ങലായി പന്തലിലാകെ പരന്നൊഴുകി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ