വിതാനം
(Thusharam August 2009)

ഒരിറ്റ് നിലാവിനിത്
വലിയ ശബ്ദത്തോടെ
ചേര്‍ന്നടയുന്ന
വാതില്‍പ്പുറ കാഴ്ച.
ആകാശച്ചൊരുക്ക്.
വന്‍ധ്യ മേഘ സത്കാ‍രം
ജാലകങ്ങള്‍ക്കപ്പുറം
മതിവരെ കണ്ടു തീരാത്ത
കുറിഞ്ഞി.
പുണര്‍ന്നു പുലരാതെ
വിരല്‍ത്തുമ്പില്‍ നിന്നൂര്‍ന്നു പോയ
മുടിപ്പിന്ന്.
മിഴിയിലെ പുഴയായ്
നാട്ടു പച്ച.
മയില്‍പ്പീലിക്കണ്ണിലെ
മഷിക്കറുപ്പമര്‍ത്തിത്തുടച്ച്
ജീവിതച്ചുണ്ടിലൊരുമ്മ



ഇനി,
ശൂന്യതയുടെ വേരുകളില്ലാത്ത
വിതാനത്തിലേക്ക്
ചിറകു താഴ്ത്തി
ഒരിറക്കം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ