മഹിളാ ഗുളികകള്‍

പെണ്ണ് ഒരു പുണ്യം
പെണ്ണിനു വേണം കൈപ്പുണ്യം

...*
അങ്കണം കണ്ടാലറിയാം
അംഗനയുടെ മേന്മ

*

ശ്രീമതിക്കു
ശ്രീ മതിയോ?

*

മാരി വില്ലിനെന്തു ചന്തം
നാരി വില്ലായാലോ?

*

മേനിയിലെന്തുണ്ട്
മേനി നടിക്കാന്‍?

*

എന്തിനാണ് പെണ്‍ കൊച്ചേ
ഈ പൊങ്ങച്ചം?

*

മഹിളകള്‍ കൂടിയാല്‍
ലഹള

22 അഭിപ്രായങ്ങൾ:

  1. നേര്;
    നാരികള്‍
    നെറികെട്ടാല്‍
    നന്നല്ല!

    മറുപടിഇല്ലാതാക്കൂ
  2. മഹിളകളെ കുറിച്ച് പറയാന്‍ എല്ലാവര്ക്കും നൂര്‍ നാവാണ് , പക്ഷേ , ഉസ്മാന്‍ മാഷ് രണ്ടു വാക്കില്‍ എല്ലാം പറഞ്ഞു ...
    ആശംസകള്‍ ....

    മറുപടിഇല്ലാതാക്കൂ
  3. അഹ ..കൊച്ചു വരികളിലൂടെ ഒരുപാട് കാര്യങ്ങള്‍ ..തൂലികയുടെ ശക്തി പൂര്‍വാധികം നിലനില്‍ക്കട്ടെ , നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  4. പിന്നെ, ബ്ലോഗിന്‍റെ വിഡ്ത്ത് ഒന്ന് എഡിറ്റുകയും ഫോട്ടോകളുടെ സൈസ് മീഡിയം ആക്കുകയും ചെയ്‌താല്‍ ബ്ലോഗ് കൂടുതല്‍ മൊഞ്ചാകും,കൂട്ടത്തില്‍ ആ വേര്‍ഡ്‌ വെരിഫിക്കേഷന്‍ കൂടി ഒഴിവാകിയാല്‍ ബഹു ജോറായി . ..ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2011, ജനുവരി 2 9:55 AM

    നാരികളെ ഇങ്ങനെ നാറ്റിക്കണോ..? നാരികള്‍ നന്മയുള്ളവരാണ്...അമ്മയെപ്പോലെ..ഭാര്യയെപ്പോലെ....പിന്നെ മകളെപ്പോലെ......

    മറുപടിഇല്ലാതാക്കൂ
  6. നാരികള്‍ നാടിന്‍റെ നാരായ വേരുകള്‍...

    മറുപടിഇല്ലാതാക്കൂ
  7. ആദ്യായിട്ട് വരികയാണ് ആര്‍ക്കും പെട്ടന്ന് മനസ്സിലാകുന്ന തരത്തില്‍ കുഞ്ഞു കവിതയിലെ വലിയ കാര്യങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  8. മഹിളകളാണ് താരങ്ങള്‍ അതിവിടെ തെളിയിച്ചുവല്ലോ

    മറുപടിഇല്ലാതാക്കൂ
  9. 'പെണ്ണ് ഒരു പുണ്യം
    പെണ്ണിനു വേണം കൈപ്പുണ്യം'
    ആദ്യമേ ഇതുവായിച്ച് സന്തോഷത്തോടെ സ്ത്രീകള്‍ കമന്റ് ഇടാന്‍ കൈനീട്ടുമ്പോ ദേ അവസാനം ഇങ്ങനെ..
    'മഹിളകള്‍ കൂടിയാല്‍ ലഹള'

    എനിക്ക് ഒരു അഭിപ്രായം കൂടി.കുറച്ചുകൂടി പ്രാസം ഒപ്പിച്ചു അവസാന വരി ഇങ്ങനെ ആക്കാമായിരുന്നു.
    'മഹിളകള്‍ കൂടിയാല്‍ മഹാലഹള'

    മറുപടിഇല്ലാതാക്കൂ
  10. ഇത് എന്റെ വക!
    നാരി നടിച്ചേടവും നാരകം നട്ടേടവും മുടിയും
    (ആണ് നടിച്ചേടവും ആടലോടകം നട്ടേവും നേടും)
    നാലാമത്തെ പെണ്ണ് നടക്കല്ലു പൊളിക്കും
    (മൂന്നാമത്തെ ആണ് മൂലക്കല്ലു വയ്ക്കും)
    നാലു തല ചേരും നാലു മുല ചേരില്ല
    (ബാപ്പിം മകനും സ്‌നേഹിക്കും. ഉമ്മിം മകളും തല്ലൂടും)
    പുത്തനച്ചി പുരപ്പുറം തൂക്കും
    (പുത്തനച്ഛന്‍ പാറപ്പുറത്തും തൂറൂല)
    പെണ്‍ ചൊല്ലു കേള്‍ക്കുന്നവന് പെരുവഴി
    (ആണ്‍ ചൊല്ലു കേട്ടാല്‍ പെരിയ സ്വര്‍ഗ്ഗം)
    പെണ്ണുകെട്ടിയാല്‍ കാലു കെട്ടി
    (ആണുകെട്ടിയാല്‍ കോലു കാട്ടും)
    പെണ്ണുകെട്ടി; കണ്ണു കെട്ടി
    (ആണു കെട്ടി; കാഴ്ച കിട്ടി)
    പെണ്‍ബുദ്ധി പിന്‍ബുദ്ധി
    (ആണ്‍ബുദ്ധി ആനബുദ്ധി)
    മണ്ണും പെണ്ണും കൊണ്ടേ പോകൂ
    (ആനിം ആണും തന്നേ പോകൂ)
    മാടോടിയ തൊടിയും നാടോടിയ പെണ്ണുമാകാ
    (നാടോടിയ ആണ് ആരാ മോന്‍?)
    വല്ലവള്‍ വച്ചാലും നല്ലവള്‍ വിളമ്പണം
    (വല്ലവന്‍ വന്നാലും നല്ലവള്‍ കൊടുക്കണം)
    പെണ്ണിനെയും മണ്ണിനെയും ദണ്ഡിച്ചാല്‍ ഗുണമുണ്ട്
    (ആണിനെയും ആനയെയും ദണ്ഡിച്ചാല്‍ പാപമുണ്ട്)

    മറുപടിഇല്ലാതാക്കൂ
  11. പെണ്ണുങ്ങള്‍ ക്കിട്ട് വെച്ചു അല്ലേ, അത് കൊണ്ട് ഞാന്‍ കമെന്റ് ഇടുന്നില്ല :(

    മറുപടിഇല്ലാതാക്കൂ
  12. “ആണുങ്ങളും ഒട്ടും മോശമല്ല”

    മറുപടിഇല്ലാതാക്കൂ
  13. ഒരു പെണ്‍ വിരോധിയാണെന്നു തോന്നുന്നല്ലോ..

    മറുപടിഇല്ലാതാക്കൂ
  14. പെണ്ണാണ് പെണ്ണ്
    അപ്പോള്‍!?
    ആണും പെണ്ണുംകൂട്യേതാണു പെണ്ണും!
    രണ്ടൂം കെട്ടതല്ലട്ടോ..!
    പിന്നെന്തിനാ ഈ മഹിളാ ലഹള!?

    മറുപടിഇല്ലാതാക്കൂ
  15. ശ്രീത്വമുള്ള നാരിക്ക് മാരിവില്ലി നഴകും, കൈപുണ്യവും ചേര്‍ന്നാല്‍ അവള്‍ ഭൂലോക സുന്ദരി. അടക്കവും ഒതുക്കവും കൂടിചെര്ന്നലോ അവള്‍ സ്വര്‍ഗീയ സുന്ദരി. അടി പൊളി.

    മറുപടിഇല്ലാതാക്കൂ
  16. മുല്ലേ ...ഇതെല്ലാം വായിച്ചു ഒരു ലഹള ഉണ്ടാക്കാമെന്ന് വെച്ചാല്‍ അതിനും സമ്മതിക്കില്ലേ ആദ്യം തന്നെ ഒരു ഉവ്വ് ഉവ്വ് കൊടുത്തത് മതിയായിരുന്നു ആശംസ കൊടുക്കണ്ടായിരുന്നു...ഇനി ഇതിന്റെ പോസിറ്റീവ് വശം കൂടി എഴുതുന്നതല്ലേ നല്ലത്... കൊള്ളാം...

    മറുപടിഇല്ലാതാക്കൂ
  17. മഹിളകള്‍ കൂടിയാല്‍
    ലഹള ..
    അപ്പോള്‍ ബ്ലോഗേര്‍സ് കൂടിയാലോ ...?

    മറുപടിഇല്ലാതാക്കൂ